
ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ 18മാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. അമ്മയോടൊപ്പം വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയ കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
അമ്മയുടെ ശ്രദ്ധ തെറ്റിച്ച് കുട്ടിയുമായി കടന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുഞ്ഞിനെ ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിക്കാൻ ഇറങ്ങി. ഇതോടെയാണ് കുറ്റിക്കാട്ടിൽ അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു. ഉടൻ തന്നെ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
Post Your Comments