റിയാദ് : ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം . മുസാഹ് മിയയില്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇളയ മകള്‍ തമന്നയെ നസീമിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമാമിലെ ഒരു കമ്ബനിയിലെ പ്രൊജക്‌ട് മാനേജറാണ് . അബ്ദുറസാഖ്. ഇദ്ദേഹത്തിന്റെ കുടുംബം സന്ദര്‍ശക വിസയില്‍ അടുത്തിടെയാണ് സൗദിയില്‍ എത്തിയത്.
Post Your Comments