
കണ്ണൂര്‍: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നട്ടഭ്രാന്തനെപ്പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പിലാത്തറ ഓപ്പണ്‍വോട്ട് സംഭവത്തില്‍ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും, ആരോപണ വിധേയരോട് വിശദീകരണം പോലും ചോദിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടിയും ജനാധിപത്യ വിരുദ്ധമാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ പല ഭാഗത്തും മുസ്‌ലിം ലീഗ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ മൊബൈല്‍ കള്ളവോട്ട് സംഘമായാണ് എത്തിയതെന്നും ജയരാജൻ ആരോപിച്ചു.
Post Your Comments