ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. നിര്‍ണായക മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റനേയും ലിവര്‍പൂള്‍ വോള്‍വറാംപ്ടണേയും നേരിടും. ജയിച്ചാല്‍ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. ലീഗിലെ അവസാന റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. 37 മത്സരങ്ങളില്‍ നിന്ന് 95 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി, 94 പോയിന്റുമായി ലിവര്‍പൂള്‍, അവസാന അങ്കത്തിനിറങ്ങുമ്പോള്‍ കിരീടം ഉറപ്പിക്കാന്‍ സിറ്റിക്ക് ബ്രൈറ്റനെതിരെ ഒരു ജയം മാത്രം മതി. അതേസമയം വോള്‍വര്‍ഹാംപ്റ്റനെ തോല്‍പ്പിച്ചാലും സിറ്റി ജയിക്കാതിരിക്കാന്‍ കൂടി പ്രാര്‍ഥിക്കണം ചെമ്പടക്ക്. ഇന്ത്യന്‍സമയം രാത്രി 7.30ന് സിറ്റി ബ്രൈറ്റനെ നേരിടും. നിലവിലെ ചാമ്ബ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ചാമ്ബ്യന്മാരാകാനാണ് സാധ്യതയേറെ.
ദുര്‍ബലരാണ് സിറ്റിയുടെ എതിരാളികളായ ബ്രൈറ്റണ്‍. നിലവില്‍ ലീഗില്‍ 17ാം സ്ഥാനത്ത്. എന്നാല്‍ എതിരാളികളുടെ തട്ടകത്തിലാണ് മത്സരം എന്നത് സിറ്റിക്ക് ചെറിയ ആശങ്ക ഉയര്‍ത്തുന്നു. ലീഗില്‍ ഏഴാമതുള്ള വോള്‍വര്‍ഹാംപ്ടനെതിരെ ആന്‍ഫീല്‍ഡിലാണ് ലിവര്‍പൂളിന്റെ മത്സരം. മൂന്നാം സ്ഥാനം ഉറപ്പിക്കാനാണ് ചെല്‍സി ലെസ്റ്റര്‍ സിറ്റിക്കെതിരെ കളിക്കാനിറങ്ങുന്നത്. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന വോള്‍വസിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. ബാഴ്‌സലോണയെ തോല്‍പ്പിച്ച് ചാമ്ബ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. മറ്റു മത്സരങ്ങളില്‍ ചെല്‍സി ലെസ്റ്ററിനെയും ടോട്ടനം എവര്‍ട്ടണെയും ആഴ്‌സണല്‍ ബേണ്‍ലിയേയും യുണൈറ്റഡ് കാര്‍ഡിഫ് സിറ്റിയെയും നേരിടും.
Post Your Comments