പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അര്‍ബുദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 4 മാസമാകുന്നു. റേഡിയോളജിസ്റ്റിനെ സ്ഥലം മാറ്റിയതാണ് അര്‍ബുദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമായത്. ആയിരക്കണക്കിന് രോഗികളാണ് ഇതോടെ ദുരിതത്തിലായത്. ഒരു റേഡിയോളജിസ്റ്റ് ഒരു ജില്ലയിലെ രണ്ട് ആശുപത്രിയില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവും വിനയായി.കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ സര്‍ക്കാരിന് കീഴിലുള്ള സ്തനാര്‍ബുദ നിര്‍ണയ കേന്ദ്രമാണ് ഇങ്ങനെ അടഞ്ഞ് കിടക്കുന്നത്. കോഴഞ്ചേരി ക്യാന്‍സര്‍ നിര്‍ണയ കേന്ദ്രത്തെ പത്തനംതിട്ടകാര്‍ക്കൊപ്പം സമീപ ജില്ലയിലുള്ളവരും ആശ്രയിച്ചിരുന്നു.
എസ്ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ഇവിടെ അത്യാധുനിക മാമോഗ്രാം മെഷീനുള്‍പ്പെടെ സജ്ജമാക്കിയത്. ഇതോടൊപ്പം അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് കേന്ദ്രവും 4 മാസമായി പ്രവര്‍ത്തിക്കുന്നില്ല. നിലവിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പകരം ആളെ നിയമിച്ചതുമില്ല.ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിക്കാണ് അര്‍ബുദകേന്ദ്രത്തിന്റെ ചുമതല. നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ പഞ്ചായത്ത് പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കമാണ് അര്‍ബുദ കേന്ദ്രത്തില്‍ നിയമനം നടത്താത്തതിന് പിന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
Post Your Comments