Latest NewsKerala

ആന ഓട്ടോ കുത്തിമറിച്ചിട്ടു; യാത്രക്കാര്‍ രക്ഷപ്പെട്ടത് ഇങ്ങനെ

മറയൂര്‍: വിരണ്ടോടി വന്ന ആന യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു. യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ ആനപോകുംവരെ ശബ്ദമുണ്ടാക്കാതെ വാഹനത്തില്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടവയല്‍ സ്വദേശി മായാ രാജന്‍ (50), ഡ്രൈവര്‍ കോവില്‍ക്കടവ് സ്വദേശി ഇബ്രാഹിം (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാന്തല്ലൂര്‍ ഇടക്കടവ് പാലത്തിന് സമീപം ശനിയാഴ്ച രാവിലെ 5.30-നായിരുന്നു സംഭവം. ഇടക്കടവ് പാലത്തില്‍ എത്തിയപ്പോള്‍ പെട്ടെന്ന് പൊന്തക്കാട്ടില്‍നിന്ന് ആന ഇറങ്ങി വരുകയായിരുന്നു. അക്രമാസക്തനായ ആന ഓട്ടോ കുത്തിമറിച്ചിട്ട് ചവിട്ടി. മായയും ഇബ്രാഹിമും ഓട്ടോയ്ക്കകത്ത് പെട്ടുപോയി. പത്ത് മിനിറ്റ് നേരത്തോളം ആന ഓട്ടോയ്ക്ക് സമീപം നിന്നു. ഈ സമയമത്രയും ഭയന്നുവിറച്ച് ഇരുവരും തകര്‍ന്ന ഓട്ടോയ്ക്കുള്ളില്‍ ഒളിച്ചിരുന്നു. ആന പിന്‍വാങ്ങിയ ശേഷം സമീപവാസിയായ സാബു ഓട്ടോറിക്ഷ ഉയര്‍ത്തി ഇവരെ പുറത്തെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button