വാരാണസി: പ്രമുഖ ബോജ്പുരി ഗായകനും പത്മശ്രി പുരസ്‌കാര ജേതാവുമായ ഹിരലാല്‍ യാദവ്(93) വിടവാങ്ങി. ഞായറാഴ്ച രാവിലെ വാരാണസിയിൽ വെച്ചാണ് അന്തരിച്ചത്. ദീർഘനാൾ അസുഖ ബാധിതനായിരുന്നു ഇദ്ദേഹം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രണയ നഷ്ടം ആധാരമാക്കിയുള്ള ‘ബിര്‍ഹ’ വിഭാഗത്തിലെ ബോജ്പുരി നാടോടി ഗായകനായിരുന്നു ഹിരലാല്‍ യാദവ്. കഴിഞ്ഞ ജനുവരിയില്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. സംഗീത ലോകത്ത് നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ 2015ൽ യഷ് ഭാരതി പുരസ്കാരവും അദ്ദേഹത്തിന് നൽകിയിരുന്നു.
Post Your Comments