
ദുബായ്: പാസഞ്ചര്‍ മിനി ബസുകളും സ്കൂള്‍ മിനി ബസുകളും നിരോധിക്കാനൊരുങ്ങി യുഎഇ ഫെഡറല്‍ ഗതാഗത കൗണ്‍സില്‍. 2021 സെപ്റ്റംബര്‍മുതല്‍ വിദ്യാര്‍ഥികളെയും 2023 ജനുവരി മുതല്‍ യാത്രക്കാരെയും മിനി ബസില്‍ കൊണ്ടുപോകാൻ കഴിയില്ല. അതേസമയം സ്കൂള്‍ ബസുകളെ കടന്നുപോകുന്ന കാറുകളെ കണ്ടെത്തുന്നതിനുള്ള വാഹന നിയന്ത്രണ സംവിധാനത്തെ കുറിച്ചും കൗണ്‍സില്‍ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ദുബായ് പോലീസ് ഓപറേഷന്‍സ് അഫയേഴ്സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറലും ഫെഡറല്‍ ഗതാഗത കൗണ്‍സില്‍ പ്രസിഡന്റുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
Post Your Comments