മുംബൈ: മഹാരാഷ്ട്രയടക്കം രാജ്യത്തെ പലമേഖലകളിലും ഇത്തവണ വരൾച്ച രൂക്ഷമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവർഷത്തിന് മുൻപ് മഴ കുറഞ്ഞത് മൂലമാണിത്. ഫോനി ചുഴലിക്കാറ്റിനെത്തുടർന്ന് രാജ്യത്തിന്റെ മധ്യമേഖലയിൽ കഴിഞ്ഞ ആഴ്ചകളിൽ മഴ ലഭിച്ചെങ്കിലും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പലഭാഗത്തും ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ പല അണക്കെട്ടുകളിലും സംഭരണശേഷിയുടെ നാലുമുതൽ 10 ശതമാനംവരെയേ വെള്ളമുള്ളൂ. കടുത്ത ചൂടിൽ ഇവയും വറ്റിത്തുടങ്ങി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സാധാരണ ലഭിക്കാറുള്ളതിനെക്കാൾ 37 ശതമാനം കുറവായിരുന്നു ഇത്തവണ മഴ.
Post Your Comments