Gulf

കുവൈത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള ആടുകയറ്റുമതിക്ക് കർശന വിലക്ക്; കാരണം ഇതാണ്

വാണിജ്യ - വ്യവസായ മന്ത്രാലയം ആടുകയറ്റുമതി വിലക്കി

ആട് കയറ്റുമതിക്ക് കുവൈത്തിന്റെ വിലക്ക്, കുവൈത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള ആടു കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി. വിപണിയിൽ പ്രാദേശിക ആടുകൾക്ക് ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് വാണിജ്യ – വ്യവസായ മന്ത്രാലയം ആടുകയറ്റുമതി വിലക്കിയത്.

നിലവിൽ കുവൈത്തിൽ ആഗസ്റ്റ് അവസാനം വരെയാണ് ആട് കയറ്റുമതി നിരോധിച്ചത്. എല്ലാ തരം ആടിനങ്ങൾക്കും കയറ്റുമതി വിലക്ക് ബാധകമാണ്. വിപണിയിൽ നാടൻ ആടുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കയറ്റുമതി വിലക്കി കൊണ്ട് ഉത്തരവിറക്കിയത്.

എല്ലാ വർഷവും ആടുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യം നേരിടുന്ന മാസമാണ് റമദാൻ. രോഗം കാരണവും പല വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ആടുമാടുകൾക്ക് കുവൈത്തിൽ ഇറക്കുമതി വിലക്കുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ആടുകളുടെ വരവ് കുറഞ്ഞതോടെ നാടൻ ആടുകളെയാണ് മാംസത്തിനായി ഉപഭോക്താക്കൾ ഏറെ ആശ്രയിച്ചിരുന്നത്. ഇതുമൂലം പ്രാദേശിക ഇനങ്ങൾക്ക് വില വർദ്ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button