
പേരാമ്പ്ര: വേനലിൽ കുടിവെള്ളത്തിന് നെട്ടോട്ടമോടി ജനങ്ങൾ പായുമ്പോൾ , ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. സംസ്ഥാന ജല അതോറിറ്റിയുടെ പേരാമ്പ്ര ഓഫീസിനു സമീപത്തെ പൈപ്പ് ലൈൻ പൊട്ടിയാണ് ജലം പാഴാകുന്നത്.
പ്രദാശത്ത് നവീകരണം നടക്കുന്ന ചാനിയം കടവ് റോഡില്‍ പേരാമ്പ്ര ഹയര്‍സെക്കൻഡറി സ്കൂളിന് മുന്നിലാണ് ഇന്നലെ മുതല്‍ വെള്ളമൊഴുകുന്നത്. ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടയിലാണ് പൈപ്പ് പൊട്ടിയത്.
Post Your Comments