കൊച്ചി: തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നും ഇരുന്നും യാത്ര ചെയ്യുന്നവർക്ക് ഇനി പിടിവീഴും. ചവിട്ടു പടിയില്‍ നിന്ന് യാത്ര ചെയ്തതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ ഇത്തരക്കാരെ പിടികൂടാൻ റെയില്‍വേ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. അതത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തുക. പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിനാണ് മേല്‍നോട്ടം.
തീവണ്ടി പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടുപടിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്ന ബോധവത്കരണമാണ് ആര്‍.പി.എഫ്. നല്‍കുന്നത്. 500 രൂപ പിഴയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ.
Post Your Comments