കൊച്ചി: ചൂര്‍ണിക്കര വ്യജ രേഖ കേസില്‍ അറസ്റ്റിലായ റവന്യു വകുപ്പി് ഉദ്യാഗസ്ഥന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്ത്. വ്യാജ രേഖ ഉണ്ടാക്കുന്നതിനായി 30,000 രൂപ കൈപ്പെറ്റിയെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസ് ക്ലര്‍ക്ക് അരുണ്‍ ആണ് ഇക്കാര്യം ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്.
അതേസമയം നിലം നികത്താന്‍ അനുമതി തേടി അക്ഷേ നല്‍കിയത് ഇടനിലക്കാരന്‍ അബു ആണെന്ന് അരുണ്‍ പറഞ്ഞു. വ്യജ രേഖ നിര്‍മിച്ചു നല്‍കിയതിന് പ്രതിഫലമായി 30,000 രൂപ കിട്ടിയെന്ന് അരുണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉച്ച ഭക്ഷണത്തിന് പോയപ്പോഴാണ് രസീതില്‍ സീല്‍ വച്ചതെന്നും അരുണ്‍ പറഞ്ഞു. പിന്നീട് ഈ രസീതിലെ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് അബു വ്യാജ രേഖ ഉണ്ടാക്കുകയായിരുന്നു.
കേസിന്റെ പൂര്‍ണ അന്വേഷണം വിജിലന്‍സിനു കൈമാറിയിരുന്നു. കേസില്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥന്‍ പിടിയിായ സാഹചര്യത്തിലാണ് അന്വേഷണം പൂര്‍ണമായും വിജിലന്‍സ് ഏറ്റെടുത്തത്. തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Post Your Comments