Latest NewsUAE

ദോഹയിൽ റമസാൻ മാർക്കറ്റ്‌ തുറന്നു

ദോഹ: ദോഹ എക്‌സിബിഷൻ ആൻഡ്‌ കൺവെൻഷൻ സെന്ററിൽ റമസാൻ മാർക്കറ്റ്‌ തുറന്നു. 25 രാജ്യങ്ങളിൽ നിന്നായി 200ലേറെ സ്‌ഥാപനങ്ങളുടെ സ്‌റ്റാളുകളാണ്‌ ഇവിടെയുള്ളത്. ക്യുസ്‌പോർട്‌സിന്റെ സഹകരണത്തോടെ യുണൈറ്റഡ്‌ എക്‌സ്‌പോയാണ് മാർക്കറ്റ് തുറന്നത്. ഉച്ചയ്‌ക്ക്‌ 2 മുതൽ രാത്രി 12 വരെയാണ്‌ മാർക്കറ്റിന്റെ സമയം. മേയ്‌ 30 വരെ മാർക്കറ്റ് ഉണ്ടാകും. ഇന്ത്യ, പാക്കിസ്‌ഥാൻ, ഒമാൻ, തുർക്കി, കുവൈത്ത്‌, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയിൽ നിന്നെല്ലാമുള്ള ഉൽപന്നങ്ങൾ പ്രദർശന ശാലകളിലുണ്ട്‌. ഫാഷൻ തുണിത്തരങ്ങൾ, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സുഗന്ധവ്യഞ്‌ജനങ്ങൾ, ഗൃഹാലങ്കാരങ്ങൾ തുടങ്ങി വിവിധ തരം ഉൽപന്നങ്ങൾ ഇവിടെ നിന്നു വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button