ചണ്ഡിഗഢ്: മോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പുല്‍വാമയും ബലാകോട്ടുമല്ല ജനങ്ങളുടെ പ്രശ്‌നമെന്ന് അ്‌ദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ജനങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇവിടുത്തെ ജനങ്ങള്‍ക്കു വേണ്ടത് സമാധാനമാണെന്ന് അമരീന്ദര്‍ സിംഗ പറഞ്ഞു.
പാകിസ്ഥാനുമായി വലിയ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. മോദി പറയുന്ന ദേശീയത എന്തെന്ന് അറിയില്ല. മോദി പറയുന്ന ദേശീയത രാജ്യത്തെ മതേതരത്വം തകര്‍ക്കുന്നതാണെന്നും അമരീന്ദര്‍ പറഞ്ഞു.
അതേസമയം സിഖ് ഗ്രന്ഥങ്ങള്‍ കത്തിച്ച വിഷയം ബിജെപി തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയതിനെതിരെയും അമരീന്ദര്‍ സിംഗ് സിഖ് പ്രതികരിച്ചു. കലാപം ഉയര്‍ത്തുന്നവരാണ് 120 സിഖ് ഗ്രന്ഥങ്ങള്‍ കത്തിച്ചത്. സംഭവം നടന്നത് ബിജെപി പിന്തുണയില്‍ ഭരിച്ച ബാദല്‍ സര്‍ക്കാരിന്റെ കാലത്താണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
Post Your Comments