തിരുവനന്തപുരം: ദേശീയ പാത വികസനത്തിലെ പുതിയ ഉത്തരവില്‍ അവ്യക്തതയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മുന്‍ഗണനാ ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ല. ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ദേശീയ പാത അതോറിറ്റി തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മെയ് രണ്ട് വരെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ഭൂമി ഏറ്റെടുക്കലിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാന്‍ ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. മുന്‍ഗണനാ പട്ടിക ഒന്നില്‍ നിന്നും കേരളത്തെ രണ്ടാം സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരം ഈ ഉത്തര് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഇന്നിറങ്ങിയ ഉത്തരവില്‍ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. മുന്‍ഗണനാ ക്രമം മാറ്റുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവില്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. ഇതില്‍ ആശങ്ക അറിയിച്ച് കത്തയച്ചത്.
Post Your Comments