Latest NewsSportsTennis

മാഡ്രിഡ് ഓപ്പണിൽ ഇതിഹാസ താരം റോജർ ഫെഡറർ പുറത്ത്

മാഡ്രിഡ് : മാ​ഡ്രിഡ് ഓപ്പണിലെ ക​ളി​മ​ണ്‍ കോ​ർ​ട്ടി​ൽ ഇതിഹാസ താരം റോജർ ഫെഡറർക്ക് കാലിടറി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ ഡൊ​മി​നി​ക് തീം ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാണ് സ്വി​റ്റ്സ​ർ​ല​ൻഡ് താരത്തെ വീഴ്ത്തിയത്. ആ​ദ്യ സെ​റ്റ് ഫെ​ഡ​റ​ർ സ്വന്തമാക്കിയെങ്കിലും തു​ട​ർ​ന്നു​ള്ള ര​ണ്ടു സെ​റ്റു​ക​ൾ സ്വന്തമാക്കി തീം ​സെ​മി ഫൈ​ന​ൽ ഉറപ്പിക്കുകയായിരുന്നു. സ്കോ​ർ: 3-6, 7-6, 6-4.

സ്പെ​യി​നി​ന്‍റെ റ​ഫേ​ൽ ന​ദാ​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ സ്റ്റാ​ൻ വാ​വ്റി​ങ്ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് തോൽപ്പിച്ച് സെ​മി​യി​ൽ ക​ട​ന്നി​ട്ടു​ണ്ട്. സ്കോ​ർ: 6-1, 6-2.

സെ​മി​യി​ൽ തീം നൊ​വാ​ക് ജോ​ക്കോ​വി​ച്ചിനെയും ​ദാ​ൽ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെയും നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button