വയനാട്: കേരളത്തില്‍ ആദ്യമായി കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി.വനം വകുപ്പ് മുത്തങ്ങയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നും എത്തിച്ച ആനകളാണ് പരിശീലനം നേടുന്നത്. സംസ്ഥാന വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആദ്യമായാണ് കുങ്കിയാനകള്‍ക്ക് പരിശീലനം നല്‍കുന്നത്. തുടക്കത്തില്‍ 2 കൊമ്പന്‍മാരും ഒരു പിടിയാനയുമടക്കം മൂന്ന് ആനകളെ പരിശീലിപ്പിക്കുന്നുണ്ട്. കേരളത്തിലെ വയനാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുത്തങ്ങ ആന ക്യാമ്പ് 1990 കളുടെ തുടക്കം മുതല്‍ അടച്ചിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും നവീകരിക്കപ്പെട്ടിരിക്കുകയാണ്. കേരള വനംവകുപ്പ് കുങ്കി അല്ലെങ്കില്‍ പരിശീലനം ലഭിച്ച ആനകളെ സംസ്ഥാനത്തിനു വേണ്ടി സജ്ജമാക്കുകയാണ്.345 ചതുരശ്ര കിലോമീറ്ററിലായാണ് മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ട് ദശകങ്ങള്‍ക്കു മുമ്പ് ക്യാമ്പിലെ കുങ്കി ആനകളെ തടി ഡിപ്പോകളില്‍ സഹായിക്കാന്‍ പരിശീലിപ്പിച്ചിരുന്നു. 1990 കളില്‍ വനം വകുപ്പിന്റെ ക്യാമ്പസ് അടച്ചു പൂട്ടുകയുണ്ടായി. മനുഷ്യര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കാട്ടാനകളെ അകത്താക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഈ കുങ്കിആനകളെ പ്രത്യേകം പരിശീലിപ്പിക്കും.
കോട്ടൂര്‍ ആന ക്യാമ്പില്‍ നിന്നുളള സുന്ദരി, ആഗ്‌സ്ത്യന്‍,ഉണ്ണികൃഷ്ണന്‍ എന്നീ ആനകളെയാണ് ഇതിനായി മുത്തങ്ങയിലെത്തിച്ചത്. കേരളത്തിലെ ആദ്യത്തെ കുങ്കി ആനയാണ്‌സുന്ദരി. ആഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ രണ്ടു കൊമ്പന്‍മാര്‍ക്കൊപ്പമാണ് സുന്ദരിയുടെ പരിശീലനം. ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചുമണിവരെയണ് പരിശീലനം. ആറുമാസക്കാലം ഇത് തുടരും. കാട്ടാനകളെ പിടിച്ചു നിര്‍ത്താനും തുരത്തുന്നതിനുള്ള പരിശീലനമാണ് കുങ്കിയാനകളകള്‍ക്ക് നല്‍കുന്നത്. ഇതുവരെ കുങ്കിയാനകള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന സംസ്ഥാന വനംവകുപ്പിന് ഇനി അവശ്യഘട്ടങ്ങളില്‍ സ്വന്തം ആനകളെ ഉപയോഗിക്കാനാവും.
എലഫന്റ് സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം 3 ആനകള്‍ക്കും 7 പാപ്പാന്‍മാര്‍ക്കും തമിഴ്‌നാട്ടിലെ തെപ്പക്കാട് ആനക്യാമ്പില്‍ അയച്ച് കുങ്കി പരിശീലനം നല്‍കിയിരുന്നു. കൂടാതെ കാട്ടൂര്‍ എലഫന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്ന് വനം വകുപ്പ് മൂന്ന് ആനകളെ മുത്തങ്ങയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ 11 നും 14 നും ഇടയില്‍ പ്രായമുള്ളവരാണ്.
Post Your Comments