സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ അതിര്‍ത്തി ചെക്പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ ദാനിഷ് (26), ഫവാസ് (26), അഹമ്മദ് ഫായിസ് (26), സെയ്നുല്‍ ആബിദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും 90 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. നിലവില്‍ ഇത്രയും അളവ് എം.ഡി.എം.എക്ക് വിപണിയില്‍ ഏഴ് ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
Read Also : ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാം റവ ദോശ
മുത്തങ്ങ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര് നിഗീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര് ബാബുരാജ്, സുരേഷ് വെങ്ങാലി, സി.ഇ.ഒമാരായ അനൂപ്, സജീവന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഇന്ന് ഹാജരാക്കും.
Post Your Comments