കൊളംബോ: ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ നവവധുവിനു ദാരുണാന്ത്യം. ശ്രീലങ്കയില്‍ ബ്രിട്ടീഷ് സ്വദേശിയായ ഉഷേലാ പട്ടേലാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ആറ് ദിവസങ്ങള്‍ക്ക് മുൻപ് വിവാഹിതരായ ഉഷേലാ പട്ടേലും ഭര്‍ത്താവ് ഖിലാന്‍ ചന്ദേരയും ഹണിമൂണ്‍ ആഘോഷത്തിനായി ശ്രീലങ്കയില്‍ എത്തുകയായിരുന്നു. താമസിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉഷേലാ മരണപ്പെടുകയായിരുന്നു.
യുവതിയുടെ മരണവുമായി ബന്ധപെട്ടു അന്വേഷണം തുടങ്ങിയതിനാൽ ഭര്‍ത്താവിനെ ശ്രീലങ്കയില്‍ നിന്നും വിട്ടയച്ചിട്ടില്ല.ഉദ്യോഗസ്ഥര്‍ തന്നെ ഒരു കുറ്റവാളിയായിട്ടോ ഇരയായിട്ടോ അല്ല കാണുന്നതെന്നും എന്നാല്‍ ഉഷേലാ ഇല്ലാതെ തനിക്ക് തിരിച്ചുപോകേണ്ടെന്നാണ് ഖിലാന്‍ ചന്ദേര പറയുന്നു.
Post Your Comments