മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആരോഗ്യ ജാഗ്രത പദ്ധതിക്ക് കീഴില്‍ ആരംഭിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ചോറ്റാനിക്കര പഞ്ചായത്തിന് കീഴില്‍ സ്ഥിരമായി മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രങ്ങളില്‍ ക്യാമറ സ്ഥാപിക്കും. അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഭവന സന്ദര്‍ശനവും ലഘുലേഖ വിതരണവും നടത്തും. പഞ്ചായത്തില്‍ കടുംഗമംഗലം മുതല്‍ വട്ടുക്കുന്ന് വരെ പ്രധാന പാതയ്ക്ക് ഇരുവശവും ശുചീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.
വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കിണറുകള്‍, കുളങ്ങള്‍ എന്നിവ ക്ലോറിനേഷന്‍ ചെയ്യുക, കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുക, െ്രെഡ ഡേ ക്യാമ്പയിന്‍ എന്നിവയ്ക്ക് പുറമേ ഭക്ഷണ കേന്ദ്രങ്ങളിലെ പരിശോധനകള്‍ ശക്തമാക്കുവാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. ആശുപത്രികളില്‍ മരുന്നും സേവനങ്ങളും ഉറപ്പാക്കുവാന്‍ സാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷാജി മാധവന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഗൗതം ടി. സത്യപാല്‍, കീച്ചേരി സാമൂഹ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സീന എന്‍. എസ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments