News

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകാൻ നിർദേശം

പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും പ്രവര്‍ത്തനം ശക്തമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്. എല്ലാ സ്ഥാപനങ്ങളും പരിസരവും ശുചിയാക്കാന്‍ സ്ഥാപനമേധാവികള്‍ മുന്‍കൈ എടുക്കണം. വാര്‍ഡ് മെമ്പര്‍ മാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ വാര്‍ഡു തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തുകയും വീടും പരിസരവും വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, കുപ്പികള്‍ മുട്ടത്തോട് തുടങ്ങിയ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടയും കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകളും മഴവെളളം തങ്ങിനില്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിലും മാര്‍ക്കറ്റിലും അങ്ങാടികളിലും മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ രീതികള്‍ സംസ്‌കരിക്കുന്നതിന് ത്രതല പഞ്ചായത്തുകള്‍ ശ്രദ്ധിക്കണം.

ജില്ലയില്‍ ഈ മാസം നാല് സ്ഥിരീകരിച്ച ഡങ്കുകേസുകളും 15 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ആകെ 14 സ്ഥിരീകരിച്ച ഡങ്കുകേസുകളും 106 സംശയാസ്പദ ഡങ്കു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരുതോങ്കര, കുണ്ടുതോട്, മണിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഈഡിസ് കൊതുകു വളരുന്ന സാഹചര്യം ഇല്ലാതാക്കിയാല്‍ മാത്രമേ ഇത്തരം രോഗങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയൂ. ഉറവിട നശീകരണ പ്രവര്‍ത്തനം ശക്തമാക്കി കൊതുകിന്റെ വളര്‍ച്ച ഇല്ലാതാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മെയ് മാസം നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെ സജീവ സാന്നിദ്ധ്യവും സഹകരണവും ഉറപ്പിക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ആരോഗ്യ പ്രവര്‍ത്തകരുടേയും മറ്റു ജീവനക്കാരുടേയും നേതൃത്വത്തില്‍ പ്ലാന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button