Latest NewsCinemaEntertainment

സഹതാരവുമായി പ്രണയത്തിലോ ? സത്യാവസ്ഥ വെളിപ്പെടുത്തി ഐശ്വര്യ രാജേഷ് രംഗത്ത്

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സത്യനന്തിക്കാട് ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് ഐശ്വര്യ രാജേഷ്. ദുല്‍ഫര്‍ സല്‍മാനൊപ്പമുള്ള നീലാകാശം…. എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഏവരുടെയും മനസ്സിലിടം നേടിയ ഈ തമിഴ് അഭിനേത്രി നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ‘സഖാവ്’ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്തു.

AISWARYA DULQAR

എന്നാല്‍ തമിഴകത്ത് നേരത്തെ തന്നെ ഐശ്വര്യ തന്റെ കഴിവ് പ്രകടിപ്പിച്ച് ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. ‘കാക്കമുട്ടൈ’, ‘കനാ’ എന്നീ ചിത്രങ്ങളിലെ പ്രകടന എല്ലാ ഭാഷക്കാരും ഏറ്റെടുത്തിരുന്നു. കാക്കമുട്ടൈ എന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലികപ്രസക്തമായ ഒരു ചിത്രം കൂടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചര്‍ച്ചയാകുന്നത് ഐശ്വര്യയുടെ സിനിമയെ കുറിച്ചോ, കഥാപാത്രത്തെ കുറിച്ചോ ഒന്നുമല്ല. വിവാഹവും പ്രണയവും തന്നെയാണ് .

 AISWARYA RAJESH

ഐശ്വര്യയുടെ പ്രണയവും ‘ഈ വര്‍ഷം നടക്കാനിരിക്കുന്ന’ വിവാഹവുമൊക്കെ കുറച്ചുദിവസങ്ങളായി തമിഴ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു സഹതാരവുമായി പ്രണയത്തിലാണ് ഐശ്വര്യ എന്നാണ് പ്രചാരണം. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരുടെയും സംശയം തീര്‍ക്കാനായി ഐശഅവര്യതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവെച്ചിരിക്കുന്നത്.

നടക്കുന്നതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു. ‘എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയാവും. ഇപ്പോഴും സിംഗിള്‍ ആണ്, സന്തോഷവതിയുമാണ്’, എന്നാണ് സംശങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറുപടിയായി താരം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button