തിരുവനന്തപുരം: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെക്കുറിച്ചുള്ള 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യൂെമന്റി ഗിന്നസ് റെക്കാര്‍ഡില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി എന്ന നിലയിലാണ് ഇത് ഗിന്നസില്‍ ഇടം നേടിയത്. സംവിധായകന്‍ ബ്ലെസി നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് 48 മണിക്കൂര്‍ 10 മിനിട്ട് ദൈര്‍ഘ്യം ആണുള്ളത്
21 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയായിരുന്നു ഗിന്നസ് റിക്കാര്‍ഡില്‍ ഇതുവരെ ഈ നേട്ടത്തിനര്‍ഹമായിരുന്നത്. ഇതിനെ മറികടന്നാണ് 48 മണിക്കൂര്‍ 10 മിനിട്ട് ദൈര്‍ഘ്യമുള്ള 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം ഗിന്നസ് റെക്കോഡില്‍ പുതുതായി ഇടം നേടിയത്. 2015 മെയ് 1 നാണ് ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചത്.
ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡിന് 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം അര്‍ഹത നേടിയിരുന്നു. മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ജീവിതവും ചിന്തകളും ദര്‍ശനങ്ങളും വരും തലമുറയ്ക്ക് വെളിച്ചമാകുന്നതിന് ഡോക്യുമെന്ററിയിലൂടെ സാധ്യമാകുമെന്ന് ബ്ലെസി പറഞ്ഞു.
ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ജീവിത അനുഭവങ്ങളാണ് ചിത്രത്തിലൂടെ പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. ഡല്‍ഹി, വെല്ലൂര്‍, കോഴിക്കോട്,തൃശൂര്‍, എടപ്പാള്‍, ആലുവ, എറണാകുളം, തിരുവനന്തപുരം, തിരുവല്ല എന്നവിടങ്ങളിലായിരുന്നു ചിത്രീകരണം.
Post Your Comments