കേരള ചരിത്രത്തിൽ കേട്ടു കേഴ്വി ഇല്ലാത്ത തരത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.2016 മുതല്‍ ഇതുവരെ 1.32 ലക്ഷം വോട്ടിന്റെ വര്‍ധനയേ ഉണ്ടായിട്ടുള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 77 താലൂക്കുകളിലെയും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണു പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നീക്കുന്നതിനും അധികാരമുള്ളത്. ഇതില്‍ 74 പേരും ഇടതുപക്ഷ സംഘനയുമായി ബന്ധപ്പെട്ടവരാണ്. ഇവരുടെ ക്ലര്‍ക്കുമാരും ഇടതുസംഘടനാ പ്രവര്‍ത്തകരാണ്. ഇവരെ ഉപയോഗിച്ചാണ് തിരിമറി നടത്തിയത്.
ഒരു നോട്ടീസും നല്‍കാതെയാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത്രയും പേരെ ഒഴിവാക്കിയത്. നടപടിക്രമങ്ങളും പാലിച്ചില്ല. നിയമവിരുദ്ധമായി ഇത്രയും പേര്‍ക്കു വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടിയെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുകയും ചെയ്തു. ഇതിനോടൊപ്പം വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ബൂത്ത് കമ്മറ്റികളില്‍ നിന്നും മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പരിശോധിച്ചതിന് ശേഷം ഈ ആരോപണം വീണ്ടും ശക്തമാകുയാണ്. നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത പലർക്കും വോട്ടുകൾ നിഷേധിച്ചപ്പോൾ ഇടത് അനുകൂലികൾക്ക് രണ്ടും മൂണിനും ബൂത്തുകളിൽ വോട്ട് ഉണ്ടാവുകയും ചെയ്തു, 2009 ലോക്‌സഭയില്‍ നിന്ന് 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ 12.88 ലക്ഷം വോട്ടു വര്‍ധനയാണുണ്ടായത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതു 11. 04 ലക്ഷമായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പു വരെ വോട്ടര്‍മാരുടെ വര്‍ധന 17.5 ലക്ഷം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം 2018നു ശേഷം മാത്രം 18-19 വയസുള്ള 5.5 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. ഇതിനു പുറമെ 2016നും 2018നും ഇടയ്‌ക്ക് 18 വയസ് തികഞ്ഞ മറ്റൊരു അഞ്ചു ലക്ഷം പേരുമുണ്ട്. അങ്ങനെ കന്നിവോട്ടര്‍മാര്‍ 10 ലക്ഷം വരും. ഇവരെക്കൂടി ചേര്‍ത്തിട്ടാണ് അന്തിമപട്ടികയില്‍ 2.61 കോടി വോട്ടര്‍മാരായതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പോലീസുകാരുടെ തപാല്‍വോട്ടിലെ തിരിമറി വസ്‌തുതയാണ്. ഡി.ജി.പിയുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗുരുതരം.
ഈ അട്ടിമറി ലഘൂകരിക്കാനും നാലോ, അഞ്ചോ പേരില്‍ മാത്രമായി കുറ്റം പരിമിതപ്പെടുത്താനും റിപ്പോര്‍ട്ടില്‍ ബോധപൂര്‍പം ശ്രമിക്കുന്നു. കേരളാ പോലീസ് അസോസിയേഷന് ഇതില്‍ പങ്കുണ്ടെന്നു പ്രഥമദൃഷ്‌ട്യാ വ്യക്‌തമാണെന്നും ഇതുസംബന്ധിച്ചു കൂടി ഡി.ജി.പി. വിശദമായ അനേ്വഷണം നടത്തണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക പരാതികളെക്കുറിച്ച് അനേ്വഷിക്കാതെ ഡി.ജി.പി. അവഗണിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചാണ് സിപിഎം വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയത്. സംസ്ഥാനത്തെ 77 ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ 74 പേരും ഇത്തരത്തിലുള്ളവരാണെനുള്ളതു സംശയത്തിന് വഴി വെക്കുകയാണ്.
പോസ്റ്റല്‍ വോട്ടിലെ അട്ടിമറിക്ക് പിന്നില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്നും ആരോപണമുണ്ട്. ഒന്നോ രണ്ടോ ജൂനിയര്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കാളികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം. സംഘടിതവും ആസൂത്രിതവുമായി നടന്ന ഈ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പങ്കില്ലെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും ആരോപണമുണ്ട്.
Post Your Comments