എപ്പോഴും തീയും ലാവയും വമിക്കുന്ന അഗ്നിപർവതത്തിനുള്ളിലേക്ക് വിനോദസഞ്ചാരി വീണു. ഹവായ് ദ്വീപസമൂഹത്തിലെ കിലൂവിയ ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നിലാണ് ഇയാൾ വീണത്. എന്നാൽ ഇയാൾ അത്ഭുതകരമായി രക്ഷപെടുകയുണ്ടായി. അമേരിക്കന്‍ സൈനികനാണ് അഗ്നിപര്‍വതത്തിനുള്ളിലേക്കു വീണ വ്യക്തി. അഗ്നിപര്‍വതത്തിന്‍റെ ഒരു ഭാഗത്തായി ആളുകള്‍ക്കു സുരക്ഷിതമായി നിന്നു കാണുന്നതിനായി ഒരു ബാല്‍ക്കണി നിര്‍മിച്ചിട്ടുണ്ട്. അഗ്നിപര്‍വതത്തിനുള്ളിലേക്കു നോക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ വീണത്.
ശക്തമായ പുക മൂലം ഇയാള്‍ എങ്ങോട്ടാണു വീണതെന്നു കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അല്‍പം പണിപ്പെട്ടു. ഒടുവില്‍ 2 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താനായത്. 90 മീറ്റര്‍ താഴ്ചയുള്ള ഗുഹാമുഖത്തിന്‍റെ 20 മീറ്ററോളം ആഴത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇയാൾ. അവിടെ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ലാവയില്‍ പെട്ട് ഇയാള്‍ ചാരമായി പോയേനെയെനാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടത്തിനു ശേഷം പുറത്തെടുത്ത ഇയാളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്‌തതായാണ് സൂചന.
Post Your Comments