KeralaNattuvarthaLatest News

ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു : യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

കാസർഗോഡ് : ഓടിക്കൊണ്ടിരുന്ന രണ്ടു കാറുകൾക്ക് മുകളിൽ മരം വീണ് അപകടം. യാത്രക്കാര്‍ പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപെട്ടു. വെള്ളിയാഴ്ച വൈകിട്ട് 4.45 മണിയോടെ കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടെയും യാത്രക്കാര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഇഗ്നിസ് കാറുകൾക്ക് മേലാണ് മരം വീണത്. ഇവ പൂർണമായും തകർന്നു. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേറ്റു.

സംഭവത്തെ തുടർന്നു ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button