Latest NewsKerala

‘ഒപ്പം നിന്നവരെ മറക്കില്ലൊരിക്കലും’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് ജയ് വിളിച്ച സഹോദരിയെ കാണാന്‍ സുരേഷ് ഗോപി എത്തി

തൃശൂര്‍: തെരഞ്ഞെടുപ്പിന്റെ ആവേശ പ്രചാരണവും വോട്ടെടുപ്പുമൊക്കെ അവസാനിച്ചെങ്കിലും സുരേഷ് ഗോപി ഇപ്പോഴും അതേ ആവേശത്തില്‍ തന്നെയാണ്. പ്രചരണകാലത്തെ ആവേശം ഒട്ടും ചോര്‍ന്നു പോകാതെ തന്നെ പിന്തുണച്ച സഹോദരീ-സഹോദരന്മാര്‍ക്ക്, നേരിട്ടെത്തിയാണ് അദ്ദേഹം തന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നത്. ഒപ്പം നിന്നവരെ മറക്കാത്ത ആ നന്മനിറഞ്ഞ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചരണത്തിനിടെ വോട്ടുചോദിക്കാനെത്തിയ വീട്ടില്‍ കയറി ചോറുണ്ടതും മീന്‍ചന്തയിലൂടെ മുണ്ട് മടക്കിയുടുത്ത് സിനിമാ സ്റ്റൈലില്‍ നടന്നതും തൊഴിലുറപ്പുകാര്‍ക്കൊപ്പം പണിയെടുത്ത് വോട്ട് ചോദിച്ചതുമൊന്നും ആരും മറന്നിട്ടില്ല. ഇപ്പോഴിതാ കാറളം പുല്ലാത്തറയിലെ പ്രചരണത്തിനിടെ തനിക്കു വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാന്‍ സുരേഷ് ഗോപി നേരിട്ട് എത്തുകയുണ്ടായി. അവരെ കണ്ട് നന്ദി അറിയിച്ച് ആ കുടുംബത്തോടൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

പ്രചാരണത്തിനിടെ, ഗര്‍ഭിണിയായ ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിലര്‍ ഒരേട്ടന്റെ വാത്സല്യമായി അതിനെ കണക്കാക്കിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ അതിനെ മോശം രീതിയില്‍ വ്യാഖ്യാനിച്ചു. ഈ സംഭവങ്ങള്‍ക്ക് തൊട്ടുപിന്നാലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞാല്‍ സുരേഷ് ഗോപി കാണാന്‍ വരുമെന്നും അതുവരെ സന്തോഷത്തോടെ ഇരിക്കണമെന്നും രാധിക ശ്രീലക്ഷ്മിയോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാധിക നല്‍കിയ വാക്കു പാലിക്കാന്‍ ശ്രീലക്ഷ്മിയെ കാണാനും സുരേഷ് ഗോപി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button