കോവളം: സവാരിക്കിടെ ബോട്ട് തിരയില്‍പെട്ട് മറിഞ്ഞ് പിതാവും മൂന്നു മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോവളം ഹവ്വാ ബീച്ചില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. അപകടത്തില്‍ ബോട്ട് ഡ്രൈവര്‍ ഹെന്റിയെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ബോട്ടു സര്‍വീസ് പോലീസ് നിര്‍ത്തി വച്ചു.
അപകടത്തില്‍ നിന്നും അടൂര്‍ സ്വദേശികളായ ഷിനു ഡാനിയേല്‍(40), മക്കളായ അലന്‍(17), അല്‍ന(14), ഏഞ്ചലിക്ക(8) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തലകീഴായി മറിഞ്ഞ ബോട്ടില്‍ നിന്നു തെറിച്ചു വീണ ഇവരെ ലൈഫ് ഗാര്‍ഡ് സൂപ്പര്‍വൈസര്‍ പ്രഭാകരന്‍, ലൈഫ് ഗാര്‍ഡുമാരായ പരമേശ്വരന്‍, അജികുമാര്‍, സന്തോഷ്, ശിവദാസന്‍ എന്നിവരും മറ്റു ബോട്ടു തൊഴിലാളികളും ടൂറിസം പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ബോട്ടിലെ സഞ്ചാരികള്‍ ലൈഫ് ജായ്ക്കറ്റ് ധരിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കടല്‍ക്ഷോഭം കാരണം വൈകിട്ട് ബോട്ടിറക്കേണ്ടെന്ന ടൂറിസം പോലീസിന്റെ വിലക്കു വകവയ്ക്കാതെ ഇറക്കിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് കോവളം പോലീസ് പറഞ്ഞു. തീരത്തു നിന്നു പുറപ്പെട്ട് അധികദൂരം എത്തുന്നതിനു മുമ്ബു തന്നെ വലിയ തിരയില്‍പ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു.
Post Your Comments