മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായി. യുഎ സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതിയും ഇതോടൊപ്പം പുറത്തുവിട്ടു. ചിത്രം മെയ് 17ന് തിയേറ്ററുകളിലെത്തും.
നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇഷ്‌ക്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആന്‍ ശീതള്‍ ആണ് ചിത്രത്തിലെ നായിക.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സും, എ.വി.എ പ്രൊഡക്ഷന്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
Post Your Comments