സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച മുഴുവനും ഈ ഒരു ഷൂവിന്റെ നിറത്തെ കുറിച്ചാണ്. ഈ ഷൂ ചാര നിറത്തിലുള്ളതോ പിങ്ക് നിറത്തിലുള്ളതോ ? ഇതാണ് വിഷയം. ചാര നിറമെന്നും പിങ്ക് നിറമെന്നും ആളുകളുടെ ചൂടേറിയ വാഗ്വാദത്തിനിടെ യഥാര്‍ത്ഥ നിറം ഏതെന്ന് വെളിപ്പെടുത്തി കമ്പനിയും രംഗത്തുവരികയായിരുന്നു.
ഷൂവിന്റെ നിറം സംബന്ധിച്ച് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത് ഇങ്ങനെയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഫേസ്ബുക്ക് ന്യൂസ്ഫീഡിലും, ട്വിറ്ററിലും, ഇന്‍സ്റ്റഗ്രാമിലുമെല്ലാം നിറഞ്ഞത് ഒരു ഷൂവിന്റെ ചിത്രമായിരുന്നു. ചിലര്‍ക്കിത് പിങ്ക് നിറത്തിലുള്ളതായി തോന്നിയപ്പോള്‍, മറ്റ് ചിലര്‍ക്കിത് ചാര നിറമായിരുന്നു.
ഇന്റര്‍നെറ്റ് ലോകം മുഴുവന്‍ അങ്ങനെ ഷൂവിന്റെ നിറത്തെ ചൊല്ലി രണ്ട് ചേരിയിലായി. എങ്ങനെയാണ് ചാര നിറത്തിലുള്ള ഷൂവിനെ പിങ്ക് എന്ന് പറയാന്‍ കഴിയുന്നതെന്ന് ഒരുകൂട്ടരും, നേരെ തിരിച്ച് മറ്റ് കൂട്ടരും ചേദിച്ച് പരസ്പരം തര്‍ക്കിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ ഇതിന് ഉത്തരമെന്ന തരത്തില്‍ വ്യാജ വിശദീകരണങ്ങള്‍ വരെ പുറത്തുവന്നുതുടങ്ങി. ഇടത് തലച്ചോറ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ചാര നിറത്തിലായിരിക്കും ഷൂ കാണുകയെന്നും, വലത് തലച്ചോറ് ഉപയോഗിക്കുന്നവര്‍ക്ക് പിങ്ക് നിറത്തിലായിരിക്കും കാണുകയെന്നും വിശദീകരണങ്ങള്‍ വന്നു.
എന്നാല്‍ സത്യത്തില്‍ രണ്ട് നിറം കാണാനുള്ള കാരണം ഇതാണ് :
ഒരു നിറം മനസ്സിലാക്കണമെങ്കില്‍ അതിന്റെ പശ്ചാത്തലത്തില്‍ എന്ത് നിറമാണെന്നും തലച്ചോര്‍ പരിഗണിക്കുമെന്ന് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററിലെ ഒപ്താമോളജി ആന്റ് വിഷ്വല്‍ സയന്‍സസ് പ്രൊഫസര്‍ വാലി തൊറേസണ്‍ പറയുന്നു.
തലച്ചോറ് പശ്ചാത്തലത്തില്‍ നീല നിറമാണ് എന്ന സന്ദേശം നല്‍കുന്നത് കൊണ്ടാണ് ചിലര്‍ക്ക് ഷൂവിന്റെ നിറം പിങ്കായി തോന്നുന്നത്. എന്നാല്‍ തലച്ചോറ് പശ്ചാത്തല നിറം വെള്ളയാണെന്ന സന്ദേശം നല്‍കുന്നവര്‍ക്ക് ഇത് ചാര നിറമായി കാണും.
87 ശതമാനം പേരും ഷൂവിന്റെ നിറം പിങ്കാണെന്ന് പറഞ്ഞപ്പോള്‍ 13% മാത്രമാണ് ഷൂവിന് ചാരനിറമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.
സത്യത്തില്‍ ഷൂവിന്റെ നിറം എന്താണ് ?
യൂറോപ്പില്‍ ഓണ്‍ലൈനായി വിറ്റഴിക്കപ്പെടുന്ന ഈ വാന്‍സ് ഷൂവിന്റെ യഥാര്‍ത്ഥ നിറം പിങ്കാണ് ! കമ്പനിയുടെ പക്കല്‍ ചാര നിറത്തിലുള്ള ഷൂ ഇല്ലെന്നും അധികൃതര്‍ പറയുന്നു.
ഇനി ചാര നിറത്തില്‍ ഷൂ കണ്ടവര്‍ വിഷമിക്കേണ്ട. നിങ്ങളുടെ കണ്ണിന്റെ പ്രശ്നമല്ല ഇതെന്നും പ്രൊഫസര്‍ വാലി തൊറേസണ്‍ ഉറപ്പ് പറയുന്നു.
Post Your Comments