കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഒളിവിലായിരുന്ന ഇടനിലക്കാരന്‍ കാലടി സ്വദേശി അബു പിടിയില്‍. ആലുവ റൂറല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാജ രേഖ ഉണ്ടാക്കാന്‍ റവന്യൂ ഉദ്യാഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു മൊഴി നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യാഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചുവെന്നും അബു പറഞ്ഞിട്ടുണ്ട്. ഈ ഉദ്യാഗസ്ഥരുടെ പേരും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ടന്നാണ് സൂചന. അതേസമയം നിലവില്‍ സര്‍വീസിലുള്ള ഒന്നിലേറെ റവന്യൂ ഉദ്യാഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
അബുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനു ശേഷം അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷമായിരിക്കും റവന്യൂ ഉദ്യാഗസ്ഥരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. ആലുവ ചൂര്‍ണിക്കരയില്‍ വ്യാജ രേഖ ഉണ്ടാക്കി കരം മാറ്റാന്‍ ശ്രമിച്ചത് കേവലം കാലടിയിലെ ഒരു ഇടനിലക്കാരന്‍ മാത്രമല്ല. സര്‍വീസില്‍ ഇരിക്കുന്ന ഉന്നത റവന്യൂ ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയതിനാല്‍ സര്‍ക്കാരിന്റെ അനുമതിയോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Post Your Comments