കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ടുകള്‍ നടന്നതായായാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പാമ്പുരുത്തിയില്‍ 12 കള്ളവോട്ട് നടന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 9 പേരാണ് പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി തെളിഞ്ഞു.
ഇവിടെ കള്ളവോട്ട് ചെയ്തിരിക്കുന്നത് സി.പി.എം പ്രവര്‍ത്തകനാണ്. 10 പേര്‍ക്കെതിരെ കേസെടുത്തു. 9 ലീഗുകാര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജനാധിപത്യ നിയമമനുസരിച്ച കേസ് എടുക്കാനാണ് നിര്‍ദേശം. പോളിങ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് കണ്ടെത്തിയിരിക്കുന്നത്. ഉദ്യോദസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തു.
ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ല്‍ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യു. ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ പോളിംഗ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയില്‍ ബൂത്ത് നമ്പര്‍ 47ലെ വോട്ടര്‍ ആയ സയൂജ് 52ല്‍ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാള്‍ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫി കെ. പിയുടെ പങ്ക് അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു. ഇവിടത്തെ ഉദ്യോഗസ്ഥര്‍, പോളിംഗ് ഏജന്റുമാര്‍ എന്നിവരുടെ പങ്കും അന്വേഷിക്കും.
കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരെയും ക്രിമനല്‍ നടപടി സ്വീകരിക്കും.
Post Your Comments