കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരാളിയായി കോൺഗ്രസിൽ നിന്നും കെ സുധാകരൻ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ. സുധാകരന് വ്യക്തമാക്കി.
താനാരോടും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല. സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു.നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും കെ സുധാകരന് പറഞ്ഞു.
ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് പിന്തുണ നല്കാന് യുഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം പിന്‍വലിച്ചതെന്നും സുധാകരന് പറഞ്ഞു.
Post Your Comments