പെരിന്തൽമണ്ണ: മാമ്പഴം പഴുപ്പിക്കാൻ മാരകമായ രാസവസ്തുക്കൾ ഉപയോഗിയ്ക്കുന്നു, ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മാരകമായ അളവിൽ രാസവസ്തുക്കൾ കലർത്തിയ മാമ്പഴം പിടികൂടി.
അരോഗ്യവകുപ്പ് നടത്തിയ പിരശോധനയിൽ ജുമാ മസ്ജിദിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ നിന്നാണ് മൂന്നു ബാഗുകളിലായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ കലർത്തിയ മാമ്പഴം പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്പക്ടർ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് പരിശോധന നടത്തിയത്.
വീട്ടിനുള്ളിൽ രാസവസ്തുക്കൾ മാങ്ങ പഴുക്കാൻ സ്പ്രേ ചെയ്ത നിലയിലാണ് സൂക്ഷിച്ചിരുന്നത്.. ഇവ സൂക്ഷിച്ച സ്ഥലത്ത് നിന്നും നഗരസഭാ ശുചിത്വ വിഭാഗം ജീവനക്കാർ ലോറിയിലേക്ക് കയറ്റുന്നതിനിടയിൽ ജീവനക്കാർക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടതായി ഹെൽത്ത് ഇൻസ്പക്ടർ പറയുന്നു. ജില്ലയിൽ മൊത്തം പരിശോധന ശക്തമാക്കാനാണ് തീരുമാനം.
Post Your Comments