Latest NewsKeralaNews

പിടിവാശി തുടരുന്നു; മാഹിയിലെ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തില്ലെന്ന് വീണ്ടും പിണറായി സർക്കാർ

മാഹി: മാഹി സ്വദേശി കോവിഡ് മൂലം മരിച്ച സംഭവത്തിൽ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തില്ലെന്ന് വീണ്ടും പിണറായി സർക്കാർ. പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി, സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതുച്ചേരിയുടെ കണക്കില്‍ മെഹ്റൂഫിന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

കേന്ദ്ര സര്‍ക്കാര്‍ മെഹ്റൂഫിന്റെ പേര് കേരളത്തിന്റെ കണക്കില്‍ ചേര്‍ത്തു കഴിഞ്ഞു.
കഴിഞ്ഞ മാസം പതിനൊന്നിനാണ് മാഹി, ചെറുകല്ലായി സ്വദേശി പി.മെഹ്റൂഫ് മരിച്ചത്. കോഴിക്കോടും, കണ്ണൂരുമായി അതിര്‍ത്തി പങ്കിടുന്ന മാഹി പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായതു കൊണ്ടു തന്നെ മെഹ്റൂഫിന്റെ മരണം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ആരോഗ്യവകുപ്പ് നിലപാടെടുത്തു. എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതുകൊണ്ട് മെഹറൂഫിന്റെ പേര് കേരളത്തിലെ കോവിഡ് മരണങ്ങളുടെ പട്ടികയിലാണ് ചേര്‍ക്കേണ്ടതെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍.

ALSO READ: ഉത്തർ പ്രദേശിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായി;- ആരോഗ്യ വിദഗ്ദ്ധൻ

മെഹ്റൂഫിനെ പുതുച്ചേരിയുെട പട്ടികയില്‍ ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മാഹി അഡ്മിനിട്രേറ്ററെ സമീപിക്കുമെന്ന് മെഹ്റൂഫിന്റെ മകന്‍ നദീം പറഞ്ഞു. മെഹ്റൂഫിന്റെ പേര് കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button