Latest NewsKeralaNews

വ്യാപാരം ഊർജ്ജിതമാക്കി വ്യാജന്മാർ; രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വിപണിയില്‍ വ്യാപകം; ജാഗ്രത

ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യത്തിന് പഴക്കമുണ്ടെങ്കിലും കാഴ്ചയില്‍ പച്ചയാണെന്ന തോന്നും.

തിരുവനന്തപുരം: കേരളം ട്രിപ്പിൾ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങുമ്പോഴും വ്യാപാരം ഊർജ്ജിതമാക്കി വ്യാജന്മാർ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വിപണിയില്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുമാണ് ദിവസങ്ങള്‍ പഴക്കമുള്ള മായം കലര്‍ത്തിയ മത്സ്യങ്ങള്‍ എത്തുന്നത്. ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസ വസ്തുക്കള്‍ കൂടുതലായി കലര്‍ത്തി എത്തുന്നത്. ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യത്തിന് പഴക്കമുണ്ടെങ്കിലും കാഴ്ചയില്‍ പച്ചയാണെന്ന തോന്നും.

Read Also: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയിൽ; ദൃശ്യങ്ങൾ പുറത്ത്

എന്നാൽ ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യവുമായെത്തുന്ന ലോറികള്‍ പരിശോധിക്കുന്ന സംവിധാനം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ അടച്ചിടല്‍ കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം കേരളത്തിലെത്തിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലൂടെ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിക്കുകയും ശക്തമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button