NewsIndia

കിരണ്‍ ഖേറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പഞ്ചാബില്‍ അഭിപ്രായ വ്യത്യാസം

 

ചണ്ഡീഗഡ്: ബിജെപിയുടെ ചണ്ഡീഗഢ് മണ്ഡലം സ്ഥാനാര്‍ഥിയായി കിരണ്‍ ഖേറിനെ നിര്‍ത്തിയതിനെതിരെ പഞ്ചാബ് ഘടകത്തില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്.അവസാന നിമിഷം സിറ്റിങ് എം.പിയായ കിരണ്‍ ഖേറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഭിന്നത.

ബി.ജെ.പിസംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ടണ്ടണിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് അവസാന നിമിഷം ദേശീയ നേതൃത്വം കിരണിനെ സ്ഥാനാനാര്‍ഥിയാക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണ കിരണിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ നടന്നു.2014 ല്‍ മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പവന്‍ കുമാര്‍ ബന്‍സലിനെ അട്ടിമറിച്ചാണ് കിരണ്‍ ഖേര്‍ മണ്ഡലം പിടിച്ചെടുത്തത്.ഇത്തവണയും പവന്‍ കുമാര്‍ ബന്‍സല്‍ തന്നെയാണ് കിരണിന്റെ എതിരാളി.

പക്ഷെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തില്‍ കിരണിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അനിശ്ചിതത്വത്തിലാണ്. മണ്ഡലത്തിനുള്ളിലും കിരണിനെതിരെ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button