കരിപ്പൂര്‍ : സ്വര്‍ണം കടത്താന്‍ പുതുവഴി തേടി കള്ളക്കടത്ത് സംഘം. കരിപ്പൂരില്‍ പിടിയിലായ യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പ്രത്യേക രീതിയില്‍. കുഴമ്പുരൂപത്തിലാക്കിയ സ്വര്‍ണം കാലില്‍ കെട്ടിവച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. 79.64 ലക്ഷം രൂപയുടെ 2.46 കിലോഗ്രാം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ വയനാട് മലങ്കര സ്വദേശി നിഖില ചന്ദ്ര (26)യാണു പിടിയിലായത്. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം പായ്ക്കറ്റുകളിലാക്കി കാലില്‍ കെട്ടിവച്ചാണു കടത്താന്‍ ശ്രമിച്ചത്.
കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ സംഘം രഹസ്യവിവരത്തെത്തുടര്‍ന്നു വിമാനത്താവളത്തിലെത്തി പരിശോധന നടത്തുകയായിരുന്നു.3.22 കിലോഗ്രാം മിശ്രിതത്തില്‍നിന്ന് 2.46 കിലോഗ്രാം സ്വര്‍ണം ലഭിച്ചതായും പ്രതിഫലം വാഗ്ദാനം ചെയ്ത് യാത്രക്കാരിയെ സ്വര്‍ണക്കടത്തു സംഘം കാരിയര്‍ ആയി ഉപയോഗിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു
Post Your Comments