തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് , പരാതിയുമായി സിപിഎം രംഗത്ത്. യുഡിഎഫിനെതിരെയാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്റല്‍ വോട്ടിലാണ് തിരിമറി ആരോപണവുമായി കോണ്‍ഗ്രസിനെതിരെ സിപിഎം രംഗത്തുവന്നിരിക്കുന്നത്.. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് വേണ്ടി പൊലീസുകാര്‍ 400 പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതുസംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഡിജിപിക്കും നല്കി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് പരാതി നല്‍കിയത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന് പരാതി കൈമാറും.
Post Your Comments