Latest NewsKerala

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഓൺലൈനായി തിരുത്താം

ഹരിപ്പാട്: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ഓൺലൈനായി പരിശോധിച്ച് തിരുത്താൻ അവസരം. https://sslcexam.kerala.gov.in/ വഴി മേയ് 13 വരെയാണ് വിവരങ്ങൾ കാണാൻ കഴിയുന്നത്. തെറ്റുണ്ടെങ്കിൽ നേരിട്ട് തിരുത്താൻ കഴിയില്ല. സ്കൂൾ മുഖാന്തരം അപേക്ഷ നൽകണം. തുടർന്ന് പരീക്ഷാ ഭവനിലാണ് തിരുത്തൽ വരുത്തുന്നത്. പിശകുണ്ടെങ്കിൽ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് രേഖാമൂലം അപേക്ഷ നൽകണം. എസ്.എൽ.സി. രജിസ്റ്റർ നമ്പർ, തിരുത്തേണ്ട ഇനം, തെറ്റായി നൽകിയിട്ടുള്ള വിവരം, തിരുത്തൽ എങ്ങനെ വേണം തുടങ്ങിയവ ഫോറത്തിൽ പൂരിപ്പിക്കണം. മേയ് 14-ന് വൈകീട്ട് നാലിന് മുൻപ് അപേക്ഷകൾ പരീക്ഷാഭവനിൽ എത്തിക്കാനാണ് ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button