Latest NewsKerala

മലേഷ്യയിലേക്കും തായ്‌ലന്‍ഡിലേക്കും 3,399 രൂപയ്ക്ക് പറക്കാം

കൊച്ചി• ലോകത്തെ ചെലവു കുറഞ്ഞ എയര്‍ലൈനുകളിലൊായ എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍ നിന്നും ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി അതിഥികള്‍ക്ക് 3,399 രൂപയ്ക്കു പറക്കാം. മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. മെയ് 13 മുതല്‍ ഒക്‌ടോബര്‍ 31വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്‌ടോബര്‍ 31വരെ തായ്‌ലന്‍ഡ് സര്‍ക്കാര്‍ അറൈവല്‍ വിസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ട്

‘ഇപ്പോള്‍ എല്ലാവര്‍ക്കും പറക്കാം’ എന്ന എയര്‍ലൈന്റെ വീക്ഷണമാണ് പുതിയ നിരക്കുകളിലൂടെ സജീവമാകുന്നത്. ഈ ഓഫറിലൂടെ യാത്രക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഈ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറന്ന് വേനല്‍ ആസ്വദിക്കാം.

ആകര്‍ഷകമായ 19 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സേവനമുള്ള എയര്‍ ഏഷ്യയ്ക്കു 20 വിമാനങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button