ബെംഗളൂരു : ബസിന് തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്കു പോയ സ്വകാര്യ ബസിനാണ് തീപിടിച്ചത്. തമിഴ്നാട്ടില്‍വച്ചാണ് അപകടം ഉണ്ടായത്. തീപിടിച്ചെങ്കിലും ഡ്രൈവര്‍ തക്കസമയത്ത് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ദുരന്തം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ചു.
35 യാത്രക്കാരുമായി ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ട ബസിന് പുലര്‍ച്ചെ ഷൂലഗിരിയില്‍ എത്തിയപ്പോഴാണ് തീ പിടിച്ചത്.മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്കിയ ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. ഹൊസൂരില്‍ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും ബസ് പൂര്‍ണമായും അഗ്നിക്കിരയായി. യാത്രക്കാരില്‍ പലരുടെയും ബാഗുകളും മറ്റും കത്തി നശിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണു പ്രാഥമിക നിഗമനം. ഷൂലഗിരി പൊലീസ് കേസെടുത്തു. യാത്രക്കാരെ മറ്റൊരു ബസില്‍ ചെന്നൈയിലെത്തിച്ചു.
Post Your Comments