![joju george dupe](/wp-content/uploads/2019/05/joju.jpg)
ഇതിലേതാ യഥാര്‍ത്ഥ ജോസഫ് ? എന്ന് തോന്നിക്കാണും കണ്ടു നിന്നവര്‍ക്ക്. അത്തരത്തിലൊരു കാഴ്ചയായിരുന്നു അവര്‍ക്ക് മുന്‍പില്‍. സിനിമാ ക്യാംപിലേക്ക് എത്തിയത് രണ്ട് ജോസഫുമാര്‍. അതിലൊന്ന് യഥാര്‍ത്ഥ ജോസഫും മറ്റേത് അപരനുമായിരുന്നു. എന്നാല്‍ തിരിച്ചറിയില്‍ അല്‍പം ബുദ്ധിമുട്ട് തന്നെ. അത്രയ്ക്ക് സാമ്യമുണ്ടായിരുന്നു ഇരുവരും തമ്മില്‍. തന്റെ അപരനെ കണ്ട് നടന്‍ ജോജു ജോര്‍ജും ഒന്ന് ഞെട്ടി. കഴിഞ്ഞ ദിവസം നടന്ന സിനിമ 360 എന്ന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജോജുവിന് സര്‍പ്രൈസ് കിട്ടിയത്. ടീമിലെ അംഗമായ ഷംനാസ് ജോസഫിലെ ലുക്ക് അനുകരിച്ച് ജോജുവിന്റെ മുന്നില്‍ എത്തുകയായിരുന്നു. പച്ച ഷര്‍ട്ട് ധരിച്ച് തലമുടി ഒക്കെ നരപ്പിച്ച് ജോസഫ് ലുക്കിലെത്തി. ജോജുവിന്റെ അതേ മുഖച്ഛായ. പക്ഷേ കുറച്ച് പൊക്കം കുറവാണെന്ന് മാത്രം. പറയത്തക്ക മറ്റ് മാറ്റങ്ങളൊന്നുമില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
https://www.facebook.com/firstclap.film/videos/412386759616554/?t=51
Post Your Comments