
പത്തനംതിട്ട : അപകടം, പന്തളത്ത് ലോറിയിടിച്ച് യുപി സ്കൂൾ അധ്യാപിക മരിച്ചു .പിതാവിനൊപ്പം സ്കൂട്ടറില്‍ സ്കൂളിലേക്ക് പോവുകയായിരുന്ന ശ്രീദേവി (ശ്രീലക്ഷ്മി – 37)യാണു മരിച്ചത്.കുരമ്പാല വള്ളപ്പുരയില്‍ ശിവശങ്കരപ്പിള്ളയുടെയും പരേതയായ വസന്തയുടെയും മകളായിരുന്നു ശ്രീദേവി.
പത്തനംതിട്ട പൂഴിക്കാട് ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപികയായിരുന്ന ശ്രീദേവി എസ്എസ്എ അധ്യാപക പരിശീലനം നടക്കുന്ന തോന്നല്ലൂര്‍ യുപി സ്കൂളിലേക്കു പോകവേയായിരുന്നു അപകടം .ഇവര്‍ യാത്ര ചെയ്തിരുന്ന സ്കൂട്ടറില്‍ പുറകേ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി ഇടിക്കുകയായിരുന്നു.
സ്കൂട്ടറിൽ ലോറിയിടിച്ച്റോഡിലേക്കു വീണ ശ്രീദേവിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.ദിലീപാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. മക്കൾ: അനന്ദു, അക്ഷര.
Post Your Comments