തൃശൂർ : തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന വിഷയത്തിൽ കർശന നിലപാടുമായി ജില്ലാ കളക്ടർ ടി.വി അനുപമ. ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളേ പൂരത്തിന് പങ്കെടുപ്പിക്കാൻ പാടില്ല. ഇത്തരം ആനകൾ പൂരദിവസം നഗരത്തിൽ കാണാനും പാടില്ല. മെയ് 12 മുതൽ 14 ആനകൾക്ക് വിലക്ക്.
തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.
Post Your Comments