തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്കാന് തീരുമാനം. ശബരിമലയില്‍ നവംബര്‍ മുതല്‍ ഡിസംബര്‍ മുതല്‍ ജോലി ചെയ്ത പോലീസുകാര്‍ക്കാണ് അലവന്‍സ് നല്‍കുന്നത്. 1000 രൂപയാണ് അലവന്‍സായി അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ ഉത്തരവിറക്കി. 15 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത പോലീസുകാര്‍ക്കാണ് അലവന്‍സ് ല്കുന്നത്.
അതേസമയം പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. ടിക്കാറാം മീണയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സമഗ്ര അന്വേഷണത്തിനാണ് ടിക്കാറാം മീണ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments