വിശാഖപ്പട്ടണം: ഐപിഎല്ലില്‍ ഏറെ നിരാശനായി മടങ്ങേണ്ടി വന്ന ആളാണ് മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി സണ്‍റൈസേഴ്സ് ഹൈദരാബാദിനും ജയത്തിനും ഇടയില്‍ തടസമായി നിന്നിരുന്നത് റിഷബ് പന്ത് ആണ്. പന്തിനെ വീഴ്ത്തിയാല്‍ ജയം കൂടെപ്പോരുമെന്ന ഘട്ടം. ഡല്‍ഹിയുടെ ആവശ്യമായ റണ്‍റേറ്റും ആ സമയത്ത് കൂടുതലായിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ പ്രതീക്ഷകളത്രയും പന്ത് തല്ലിക്കെടുത്തി. അതിന് ഇരയായത് മലയാളിയായ ബേസില്‍ തമ്പിയും.ആദ്യ മൂന്ന് ഓവറുകള്‍ നന്നായി പന്തെറിഞ്ഞ തമ്പി, നായകന് കെയിന്‍ വില്യംസണിന്റെ ബൗളേഴ്സ് ലിസ്റ്റില്‍ ഇടം നേടിയതാണ്. അതുകൊണ്ടാവണം അവസാന ഓവറുകളിലേക്ക് തമ്പിയെ കരുതിയതും.
Game changer – Pant goes berserk in one Thampi over https://t.co/UoJL6QwuDe via @ipl
— gujjubhai (@gujjubhai17) May 8, 2019
പക്ഷേ തമ്പിയുടെ നാലാം ഓവര്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു. ഇന്നിങ്സിന്റെ 17ാം ഓവറാണ് തമ്പി എറിഞ്ഞത്. അതിലായിരുന്നു പന്തിന്റെ തകര്‍ത്താട്ടം.രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളും ഉള്‍പ്പെടെ 22 റണ്‍സാണ് ആ ഓവറില്‍ പന്ത് അടിച്ചെടുത്തത്. അതോടെ ഡല്‍ഹിയുടെ പന്തും റണ്‍സും തമ്മിലുള്ള അന്തരം കുറഞ്ഞു. ഡല്‍ഹി ഒരു പടികൂടി വിജയതീരത്ത് എത്തി. 17ാം ഓവറിലെ ആദ്യ നാല് പന്തുകളും നിലം തൊട്ടില്ല. നാലും ബൗണ്ടറി ലൈനിനപ്പുറം വീണു. ആദ്യ പന്തില്‍ സ്ട്രൈറ്റ് ബൗണ്ടറി. രണ്ടാം പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സര്‍. മൂന്നാം പന്ത് ഷോട്ട് ഫൈന്‍ ലെഗ്ഗിലൂടെ ബൗണ്ടറി. നാലാം പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സര്‍. നേരത്തെ ബാംഗ്ലൂരിനെതിരെ നാലോവറില്‍ 29 റണ്‍സും മുംബൈ ഇന്ത്യന്‍സിനെതിരെ നാലോവറില്‍ 40 റണ്‍സും വിട്ടുകൊടുത്തിരുന്ന ബേസില്‍ തമ്പിക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല.
Post Your Comments