കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരനായ അബുവിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇിനിടയില്‍ പ്രതി വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇയാളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കണ്ടെത്തുന്നതിനായി പോലീസ് കാലടി ശ്രീഭൂതപുരത്തെ അബുവിന്റെ വീട്ടില്‍ പരിശോധന നടത്തി. കൂടാതെ കേസില്‍ വിജിലന്‍സ് അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
ഭൂവുടമയാണ് വ്യജ രേഖ നിര്‍മിച്ചത് അബു ആണെന്ന് വെളിപ്പെടുത്തിയത്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് അബുവിന്റെ വീട്ടില്‍ പൊലീസ് റൈഡ് നടത്തിയത്. പാസ്‌പോര്‍ട് അടക്കാനുള്ള രേഖകള്‍ പിടിച്ചെടുക്കാനായിരുന്നു പരിശോധന. അതേസമയം പരിശോധനയില്‍ പോലീസിന് ഈ രേഖകള്‍ കണ്ടെത്താനായില്ല. എന്നാല്‍ ഇയാളുടെ മുറിയില്‍ നിന്നും ചില റവന്യു അപേക്ഷ ഫോറം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ചൂര്‍ണിക്കര വ്യാജരേഖയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
അബുവിനെ ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകു എന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി വിജിലന്‍സും വലവിരിച്ചിട്ടുണ്ട്. വ്യാജരേഖ നിര്‍മിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാം എന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.
Post Your Comments