ആംസ്റ്റര്‍ഡാം : നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തുടക്കമായി. നാലു രാഷ്ട്രങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പര്യടനം. നെതര്‍ലന്‍ഡ്സില്‍ എത്തിയ വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലന്‍ഡ്സ് നടപ്പാക്കിയ മാതൃകാ പ്രദേശവും സന്ദര്‍ശിക്കും. ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎന്‍ഒവിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വെള്ളിയാഴ്ച റോട്ടര്‍ഡാം തുറമുഖം, വാഗ്നിയന്‍ സര്‍വകലാശാല എന്നിവയും സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ്സിലെ മലയാളി കൂട്ടായ്മയുമായും ചര്‍ച്ചയുണ്ടാകും.
മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവാസി ഇന്ത്യക്കാരെയും കാണും. മേയ് 16-ന് പാരീസ് സന്ദര്‍ശിക്കും. 17-ന് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാലബോണ്ട് ലോഞ്ചിംഗിലും പങ്കെടുക്കും. യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക.
Post Your Comments